വനിതാ മാധ്യമപ്രവര്‍ത്തകയുടെ പരാതി: ശ്രീനാഥ് ഭാസിക്ക് ജാമ്യം

Update: 2022-09-26 14:18 GMT

കൊച്ചി: യൂട്യൂബ് ചാനല്‍ അവതാരകയോട് മോശം ഭാഷയില്‍ സംസാരിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. മൊഴി രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍നടനെ വിട്ടയക്കുകയായിരുന്നു.

ഐപിസി 509(സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354എ(ലൈംഗിക ചുവയോടെ സംസാരിക്കല്‍), ഐപിസി 294എ(അസഭ്യം പറയല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോള്‍ അദ്ദേഹം അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. മരട് പോലിസാണ് കേസെടുത്തത്.

Tags: