യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

Update: 2021-10-01 04:39 GMT

കോഴിക്കോട്: യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാട് അനന്തായൂര്‍ ഇളംപിലാറ്റാശ്ശേരിയില്‍ ഷാക്കിറയാണ് (27) കൊല്ലപ്പെട്ടത്. കയര്‍ കഴുത്തില്‍ മുറുക്കി കൊന്നതാണെന്നാണ് പ്രാഥമിക വിവരം. ഷാക്കിറയുടെ ഭര്‍ത്താവ് സമീറിനായുള്ള അന്വേഷണം ആരംഭിച്ചു.


ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു എന്നാണ് സമീപവാസികള്‍ പറയുന്നത്. സംഭവിച്ചത് കൊലപാതകം തന്നെയാണെന്നാണ് പോലിസിന്റെ നിഗമനം.




Tags:    

Similar News