കോട്ടയത്ത് വീട്ടമ്മ മരിച്ച നിലയില്‍

Update: 2025-10-09 05:23 GMT

കോട്ടയം: ഏറ്റുമാനൂര്‍ തെള്ളകത്ത് വീട്ടമ്മ കഴുത്തറത്ത് മരിച്ചനിലയില്‍. പേരൂര്‍ സ്വദേശിയായ ലീന ജോസ് (56) ആണ് മരിച്ചത്. ചെവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് മൃതദേഹം വീടിന്റെ പിറകിലായി കണ്ടത്.

ലീനയും ഭര്‍ത്താവും രണ്ടുമക്കളും പിതാവുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കോട്ടയം മെഡിക്കല്‍ കോളജിന് സമീപം ഹോട്ടല്‍ നടത്തുന്ന മൂത്തമകന്‍ കടയടച്ച് രാത്രി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ലീന ജോസ് വീട്ടില്‍ വഴക്കിടുന്നത് പതിവാണെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ പറഞ്ഞു. വഴക്കിടുമ്പോള്‍ ഭര്‍ത്താവ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റൂമാനൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: