വള്ളിക്കുന്നില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Update: 2023-02-14 05:33 GMT

മലപ്പുറം: വള്ളിക്കുന്നില്‍ യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്‌റ്റേഷന് അടുത്ത് ഇന്ന് പുലര്‍ച്ചെ 4:30 ഓടെ ആണ് സംഭവം. ഏകദേശം 20 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ള കളര്‍ പാന്റും ചുവപ്പും കറുപ്പും കലര്‍ന്ന കള്ളി ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്.

അപകടവിവരമറിഞ്ഞെത്തിയ പരപ്പനങ്ങാടി എസ്‌ഐ ജയദേവന്‍, റെയില്‍വേ ഓഫിസര്‍ പ്രമോദ്, പരപ്പനങ്ങാടി ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ എന്‍ പി നൗഫല്‍ വള്ളിക്കുന്ന്, ഗഫൂര്‍ തമ്മന്ന, റാഫി ചെട്ടിപ്പടി, റിയാസ് പുത്തിരിക്കല്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Tags: