കോണ്‍ഗ്രസ് വനിതാ നേതാവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Update: 2019-05-17 15:38 GMT

ബെംഗളൂരു: കർണാടകയിലെ കോൺ​ഗ്രസ് വനിതാ നേതാവിന്റെ മൃതദേഹം നദിക്കരയിൽ. കോണ്‍ഗ്രസ് നേതാവ് രേഷ്മ പഡകാനൂരയെയാണ് മരിച്ച നിലയില്‍ കൃഷ്ണാ നദി കരയിൽ കണ്ടെത്തിയത്. രേഷ്മയുടെ മരണം കൊലപാതകമാണെന്നാണ് പോലിസ് നിഗമനം. കോലാറിലെ ബസവനബാഗവഡി ജില്ലയിലാണ് രേഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെഡിഎസിന്റെ മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു രേഷ്മ. രേഷ്മയെ അജ്ഞാതര്‍ കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടുവന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി രേഷ്മ എഐഎംഐഎം പാര്‍ട്ടി നേതാവിന്റെ കൂടെ കാറില്‍ സഞ്ചരിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.