ജാതി വിവേചനം ആരോപിച്ച് കാമുകന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

Update: 2026-03-05 11:10 GMT

സേലം: ജാതി വിവേചനം ആരോപിച്ച് കാമുകന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതില്‍ മനംനൊന്ത് തമിഴ്നാട്ടിലെ സേലത്ത് ഒരു യുവതി ആത്മഹത്യ ചെയ്തു.മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ യുവതി കാര്‍ത്തികേയന്‍ എന്ന ദിവസ വേതനക്കാരനുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും വ്യത്യസ്ത ജാതിക്കാരാണ്. യുവാവും പിന്നോക്ക വിഭാഗത്തില്‍ പെട്ടയാളാണെന്നാണ് വിവരം. അടുത്തിടെയാണ് യുവാവ് ജാതി വിഷയം ഉന്നയിച്ചത്.

ഇതില്‍ മനംനൊന്ത് ഫെബ്രുവരി 21 ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സര്‍ക്കാര്‍ മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.

Tags: