ഗാര്‍ഹിക പീഡനം; യുവതി ജീവനൊടുക്കി

Update: 2026-03-04 07:06 GMT

ബെംഗളൂരു: ബെംഗളൂരുവില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഐടി കമ്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന സുഷമ(35)യാണ് മരിച്ചത്.

ഭര്‍ത്താവ് പുനീതിന്റെ മാതാവ് കല്‍പനയും സുഷമയും തമ്മില്‍ പതിവായി തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് മുറിയിലേക്ക് പോയ സുഷമയെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീധന പീഡനക്കുറ്റം ചുമത്തി പുനീത് കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന കല്‍പനയ്ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

സുഷമയും പുനീത് കുമാറും അഞ്ചു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇവര്‍ക്ക് നാലു വയസ്സുള്ള ഒരു മകനുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു.

Tags: