24മണിക്കൂറിനുള്ളില്‍ രാജ്യത്ത് 6,298 പേര്‍ക്ക് കൊവിഡ്

Update: 2022-09-16 07:21 GMT

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 6,298 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.

സജീവ രോഗികള്‍ 46,748. സജീവരോഗികളും ആകെ രോഗബാധിതരും തമ്മിലുള്ള അനുപാതം 0.1 ശതമാനമായിട്ടുണ്ട്.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച 5,916 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 4,39,47,756. ആകെ രോഗമുക്തരുടെ നിരക്ക് 98.71 ശതമാനം.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.89 ശതമാനം. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.70 ശതമാനം.

രാജ്യത്ത് ഇതുവരെ 89.09 കോടി വാക്‌സിന്‍ പരിശോധനകളാണ് നടന്നത്. അതില്‍ 3,33,964 എണ്ണം 24 മണിക്കൂറിനുള്ളില്‍ നടന്നതാണ്.