തീരുമാനത്തിനായി ഒരു പകല്‍ കൂടി കാത്തിരിക്കും: പി വി അന്‍വര്‍

Update: 2025-05-30 06:05 GMT
തീരുമാനത്തിനായി ഒരു പകല്‍ കൂടി കാത്തിരിക്കും: പി വി അന്‍വര്‍

നിലമ്പൂര്‍: യുഡിഎഫ് തീരുമാനത്തിനായി ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ തയ്യാറെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അന്‍വര്‍. ഇതിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം പെട്ടെന്ന് നിര്‍ത്തി. സാമുദായിക നേതാക്കള്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതായും ഇനിയുള്ളത് പിന്നീട് പറയാം എന്നു പറഞ്ഞായിരുന്നു അന്‍വര്‍ സമ്മേളനം നിര്‍ത്തിയത്.

ഇതുവരെ യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കിയിരുന്നു, ഇനി ഘടകകക്ഷിയാക്കാതെ യുഡിഎഫിനെ പിന്തുണയ്ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായ ആര്യാടന്‍ ഷൗക്കത്തിനെതിരേ അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിച്ച് സ്ഥാനാര്‍ഥിയെ പിന്തുണച്ചാല്‍ അന്‍വറിനെ സഹകരിപ്പിക്കാമെന്നാണ് യുഡിഎഫിലെ പൊതുവികാരം.അന്തിമതീരുമാനമെടുക്കാന്‍ രാത്രി ഏഴു മണിക്കാണ് യുഡിഎഫ് യോഗം ഓണ്‍ലൈനായി ചേരുന്നത്. അസോസിയേറ്റ് ഘടകകക്ഷിയാകാന്‍ തയ്യാറാവില്ലെന്ന് ടിഎംസി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News