യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും: വി ഡി സതീശന്‍

Update: 2026-03-28 09:47 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിജയിച്ചാല്‍ എല്ലാവര്‍ക്കുമായിരിക്കും ക്രെഡിറ്റെന്നും വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫിന് തിളക്കമാര്‍ന്ന വിജയം ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ കൈപിടിച്ചു ഉയര്‍ത്താന്‍ ആവശ്യമായ പദ്ധതികള്‍ വേണമെന്ന് വിഡി സതീശന്‍ പറഞ്ഞു.ഖജനാവ് നിറക്കാന്‍ യുഡിഎഫിന് വ്യക്തമായ പദ്ധതിയുണ്ട്. സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. 25 ശതമാനമാണ് ഞങ്ങള്‍ രാഷ്ട്രീയം പറഞ്ഞത് ബാക്കി 75 ശതമാനം പറഞ്ഞത് ഭാവി കേരളത്തിനെ കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറില്ല. യുഡിഎഫിന് കൂട്ടായ നേതൃത്വമാണുള്ളത്. കളക്ടീവ് ലീഡര്‍ ഷിപ്പാണ് യുഡിഎഫിന്. കര്‍ണാടകയിലും തെലങ്കാനയിലും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചല്ല ജനവിധി തേടിയതെന്ന് വി ഡി സതീശന്‍ കൂട്ടിചേര്‍ത്തു.

Tags: