മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തണം; കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കത്തയച്ചു
എര്‍ത്ത് ഡാം ബലപ്പെടുത്തണം, അപ്രോച്ച് റോഡില്‍ അറ്റകുറ്റ പണി നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കത്തയച്ചു. തമിഴ്‌നാടിന്റെ ആവശ്യപകാരമാണ് കേന്ദ്ര നിര്‍ദ്ദേശം. കേന്ദ്ര ജല ജോയിന്റ് സെക്രട്ടറിയാണ് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചത്. എര്‍ത്ത് ഡാമും ബലപ്പെടുത്തണം, അപ്രോച്ച് റോഡില്‍ അറ്റകുറ്റ പണി നടത്തണം എന്നിവയാണ് കത്തിലെ ആവശ്യം. കേരളം മരവിപ്പിച്ച ഉത്തരവിലെ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു. ഇന്നലെയാണ് കേന്ദ്രം കേരളത്തിന് കത്തയച്ചത്.