വാര്‍ത്ത വരുമ്പോള്‍ പ്രതികരിക്കും, ഭീഷണിയൊക്കെ എം എ ബേബിയോട് മതി: വി ഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസ് അഡ്രസില്‍ നോട്ടിസ് നല്‍കിയത് എന്തിനു വേണ്ടിയാണെന്ന് മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യം ഇഡി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ വൈകാരികമായി പ്രതികരിച്ചിട്ട് ഇനി കാര്യമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ഫേയ്‌സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. വാര്‍ത്ത വരുമ്പോള്‍ പ്രതിപക്ഷ നേതാവ് പ്രതികരിക്കുമെന്നും അതിന് പരിഹസിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫേയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസ് അഡ്രസില്‍ നോട്ടിസ് നല്‍കിയെന്ന് ഇ ഡി സ്ഥിരീകരിച്ചിട്ടുണ്ട്. അത് എന്തിനു വേണ്ടിയായിരുന്നു എന്ന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. വൈകാരികമായല്ല അദ്ദഹേം മറുപടി പറയേണ്ടത്.
വാര്‍ത്ത വരുമ്പോള്‍ പ്രതിപക്ഷ നേതാവ് പ്രതികരിക്കും. അതിന് അദ്ദേഹം എന്നെ പരിഹസിക്കുകയോ ഭീഷണിപ്പെടുത്തുകയോ വേണ്ട. അതൊക്കെ എം എ ബേബിയോട് മതി.