ഉപയോക്തൃ ഫീസ് ഈടാക്കാന്‍ പദ്ധതിയിടുന്നതായി കേന്ദ്ര റയില്‍വെ മന്ത്രാലയം

Update: 2020-09-17 17:38 GMT

ന്യൂഡല്‍ഹി: രാജ്യത്തെ റയില്‍വെ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിനായി യാത്രക്കാരില്‍ നിന്നും ഉപയോക്തൃ ഫീസ് ഈടാക്കാന്‍ പദ്ധതിയിടുന്നതായി കേന്ദ്ര റയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. പാര്‍ലമെന്റില്‍ ബെന്നി ബഹനാന്‍ എം പി ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മികച്ച സുരക്ഷ, യാത്രക്കാരുടെ സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനും , സ്റ്റേഷനുകളുടെ പുനര്‍വികസനത്തിനും നവീകരണത്തിനുമായി ഒരു കൂട്ടം സെക്രട്ടറിമാരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു .