ഹര്‍ബജന്‍ കോണ്‍ഗ്രസ്സില്‍ ചേരുമോ? സാധ്യതകള്‍ തുറന്നിട്ട് സിദ്ദുവിന്റെ ട്വീറ്റ്

Update: 2021-12-15 13:24 GMT

ഛണ്ഡീഗഢ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ബജന്‍ സിങ് കോണ്‍ഗ്രസ്സില്‍ ചേരുമെന്ന അഭ്യൂഹം ഉറപ്പിച്ച് നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ട്വീറ്റ്. സിദ്ദുവും ഹര്‍ബജനും ഒരുമിച്ച് ശീതകാല വസ്ത്രവുമായി നില്‍ക്കുന്ന ഫോട്ടോയാണ് സിദ്ദു ട്വിറ്ററില്‍ പങ്കുവച്ചത്. സാധ്യതകള്‍ നിറച്ച ഒരു ചിത്രമെന്ന വിചിത്രമായ ശീര്‍കവും നല്‍കിയാണ് ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

2022 തിരഞ്ഞെടുപ്പിനു മുമ്പ് ഹര്‍ബജന്‍ കോണ്‍ഗ്രസ്സില്‍ ചേരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഇത്തരമൊരു ചര്‍ച്ച നേരത്തെയും പഞ്ചാബ് രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നിരുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തിലുള്ള ഫോട്ടോയാണ് ഇന്ന് പുറത്തുവന്നത്. 

നേരത്തെ ഹര്‍ബജന്‍ ബിജെപിയില്‍ ചേരുമെന്ന ഒരു അഭ്യൂഹം പുറത്തുവന്നിരുന്നു. എന്നാല്‍ ആ സാധ്യത ഹര്‍ബജന്‍ തന്നെ നിഷേധിച്ചു.

കുറച്ചുദിവസം മുമ്പ് ഹര്‍ബജനും യുവ് രാജ് സിങ്ങും ബിജെപിയിലേക്ക് ചേരുമെന്ന് ബിജെപി വൃത്തങ്ങള്‍ തന്നെ പ്രചരിപ്പിച്ചിരുന്നു. വ്യാജവാര്‍ത്തയാണെന്ന് ഹര്‍ബജന്‍ പീന്നീട് ട്വീറ്റ് ചെയ്തു. 

Tags: