പൂക്കളുടെ താഴ്‌വരയായ ഡുക്കോയില്‍ കാട്ടുതീ പടരുന്നു

Update: 2020-12-31 04:01 GMT

ഇംഫാല്‍: ജൈവവൈവിധ്യത്തിനും പൂക്കള്‍ക്കും പേരുകേട്ട മനോഹര പ്രദേശമായ ഡുക്കോ താഴ്‌വരയില്‍ കാട്ടുതീ പടരുന്നു. മണിപ്പൂരിന്റെയും നാഗാലാന്‍ഡിന്റെയും അതിര്‍ത്തിയിലുള്ള ഡുക്കോയില്‍ മൂന്നു ദിവസം മുന്‍പാണ് കാട്ടു തീ ആരംഭിച്ചത്. ആഴ്ച്ചകള്‍ക്കു മുന്‍പ് നാഗാലാന്റില്‍ തുടങ്ങിയ കാട്ടുതീ മണിപ്പൂരിലേക്കും പടര്‍ന്നതാകാമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരെന്‍ സിങ് പറഞ്ഞു.


ഡുക്കോ താഴ്‌വരയിലെ കാട്ടുതീ പ്രദേശങ്ങളില്‍ പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും ഗ്രാമവാസികള്‍ക്കും കഴിഞ്ഞിട്ടില്ല. ശക്തമായ കാറ്റ് കാരണം ഉണങ്ങിയ പുല്ലുകളിലൂടെ തീ അതിവേഗം പടരുകയാണ്. തീയണക്കാന്‍ ശരിയായ ഉപകരണങ്ങളില്ലാത്തതും ദുരന്തം വ്യാപിക്കാന്‍ ഇടയാക്കുന്നുണ്ട്. തീപ്പിടുത്തം ഡുക്കോയിലെ ജൈവവൈവിധ്യത്തിന് വന്‍ നാശനഷ്ടത്തിനിടയാക്കും.




Tags:    

Similar News