16 കാട്ടാനകളടങ്ങിയ കൂട്ടം ഇറങ്ങിയതിന്റെ ഭീതി മാറാതെ കഞ്ചിക്കോട്

കാട്ടാനശല്യമുള്ള സ്ഥലമാണെങ്കിലും ആദ്യമായാണ് ഇത്രയധികം കാട്ടാനകളിറങ്ങുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു

Update: 2021-09-21 02:34 GMT

പാലക്കാട്: കഞ്ചിക്കോട് മേഖലയില്‍ ഇന്നലെയിറങ്ങിയ കാട്ടാനക്കൂട്ടം ഇനിയും എത്തിയേക്കുമെന്ന് ഭീതിയില്‍ കഞ്ചിക്കോട് മുക്രോണിയിലെ പ്രദേശവാസികള്‍. 16 കാട്ടാനകളുള്ള കൂട്ടമാണ് കഴിഞ്ഞ ദിവസം രാത്രി പിരദേശത്ത് വിഹരിച്ചത്. ആദ്യമായിട്ടാണ് ഇത്രയധികം കാട്ടാനകള്‍ ഈ മേഖലയില്‍ ഇറങ്ങുന്നത്. പാലക്കാട് ഐഐടി ക്യാംപസിനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലയില്‍ വിഹരിച്ച ആനകള്‍ ക്യാംപസിന്റെ ചുറ്റുമതില്‍ തകര്‍ക്കുകയും ചെയ്തു. ഇതിനോട് ചേര്‍ന്ന നെല്‍കൃഷിയും കാട്ടാനക്കൂട്ടം നശിപ്പിച്ചു.


കാട്ടാനശല്യമുള്ള സ്ഥലമാണെങ്കിലും ആദ്യമായാണ് ഇത്രയധികം കാട്ടാനകളിറങ്ങുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇത്രയധികം കാട്ടാനകള്‍ എന്തുകൊണ്ടിറങ്ങിയെന്നത് സംബന്ധിച്ച് വനം വകുപ്പ് പരിശോധിയ്ക്കുന്നുണ്ട്. കാട്ടില്‍ തീറ്റ കുറഞ്ഞതാണോ, വെള്ളം കിട്ടാത്തതാണോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് പരിശോധിയ്ക്കുന്നത്.


മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കാട്ടാനകളെ കഞ്ചിക്കോട് അയ്യപ്പന്‍മലയിലേക്ക് തുരത്തി. എന്നാല്‍ ഇനിയും ആനക്കൂട്ടം എത്തിയേക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.




Tags:    

Similar News