പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി

Update: 2022-12-28 01:20 GMT

പാലക്കാട്: ധോണിയിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. രാത്രിയോടെയാണ് ലീഡ് കോളജിന് പരിസരമായ മായാപുരത്ത് പി ടി സെവന്‍ എന്ന കാട്ടാനയിറങ്ങിയത്. വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി ആനയെ ജനവാസ മേഖലയില്‍ നിന്ന് തുരത്തി. അതേസമയം, പ്രദേശത്ത് നിരന്തരം ഭീതി പടര്‍ത്തുന്ന ആനയെ മയക്ക് വെടി വച്ച് പിടികൂടാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.

വയനാട്ടില്‍ നിന്നുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായി. ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണെത്തുക. രാത്രി 8 മണിയോടെ ജനവാസ മേഖലയിലെത്തുന്ന കാട്ടാന രാവിലെയോടെ മാത്രമാണ് കാട്ടിലേക്ക് തിരികെ പോവുക.

Tags:    

Similar News