നിലമ്പൂര്‍: മലപ്പുറം കരുളായി വനത്തില്‍ കാട്ടാന ആക്രമണം. ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു. മണ്ണള നഗറിലെ ബാലനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പുഴയില്‍നിന്നു വെള്ളമെടുക്കാന്‍ പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ വനപാലകര്‍ ബാലനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലന്റെ കൈക്കാണ് പരിക്കേറ്റത്.