പുനലൂര്‍-ഇടമണ്‍ പാതയില്‍ കാട്ടുപന്നിയുടെ ആക്രമണം; സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും മകനും ഗുരുതര പരിക്ക്
കൊല്ലം: പുനലൂര്‍-ഇടമണ്‍ പാതയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും മകനും ഗുരുതര പരിക്ക്. ഇടമണ്‍ ഉദയഗിരി സ്വദേശിനി സോണിയ, മകന്‍ ആദിത്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പാപ്പന്നൂരിന് സമീപം വെച്ച് കാട്ടുപന്നി സ്‌കൂട്ടറിന് കുറുകെ ചാടുകയായിരുന്നു. അപകടത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയും മുഖത്തിനും കൈകാലുകള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. പരിക്ക് ഗുരുതരമായതിനാല്‍ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും, ആദിത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.