പാലക്കാട് മുണ്ടൂരിൽ വന്യജീവിയാക്രമണം; വളർത്തുനായ ചത്ത നിലയിൽ

Update: 2025-10-05 07:24 GMT

പാലക്കാട് : മുണ്ടൂരിൽ വന്യജീവിയാക്രമണമെന്ന് പരാതി. ഇന്ന് പുലർച്ചെയാണ് ഒടുമങ്ങാട് സ്വദേശിയുടെ വളർത്തുനായയെ വന്യജീവി കടിച്ചു കൊന്നത്. പുലിയാണെന്നാണ് പ്രാഥമിക നിഗമനം. നായയുടെ കുറച്ചു ശരീരഭാഗം ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ മേഖലയിൽ മുമ്പും ഇത്തരത്തിൽ വന്യജീവി ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Tags: