മര്‍ദ്ദനം പോലിസില്‍ അറിയിച്ചതിന് ഭാര്യയെ മഴു കൊണ്ട് വെട്ടി

Update: 2021-06-23 09:46 GMT

മലപ്പുറം: മദ്യലഹരിയിലുള്ള ഭര്‍ത്താവിന്റെ മര്‍ദ്ദനം പോലിസില്‍ അറിയിച്ച വിരോധത്താല്‍ ഭാര്യയെ മഴുകൊണ്ട് വെട്ടി ഗുരുതരമായി പരുക്കേല്‍പ്പിച്ചു. വഴിക്കടവ് കെട്ടുങ്ങല്‍ പാതാരി മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ മഴു ഉപയോഗിച്ച് വെട്ടിയത്. സീനത്ത് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

മദ്യലഹരിയില്‍ സലീം മര്‍ദ്ദിക്കുന്നതായി സീനത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസെത്തിയപ്പോള്‍ മറഞ്ഞിരുന്ന പ്രതി, അവര്‍ പോയതിന് ശേഷം ആക്രമിക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിന് വഴിക്കടവ് പൊലീസ് കേസെടുത്തു. മകളെ ഉപദ്രവിച്ചതിന് ബാലനീതിവകുപ്പ് പ്രകാരവും കേസെടുക്കും.

Tags: