പോലീസ് കസ്റ്റഡിയിലുള്ള കാറുമായി ഭാര്യയുടെ സവാരി: എസ്‌ഐയെ സസ്‌പെന്റ് ചെയ്തു

പിടിച്ചെടുത്ത കാറ് വിട്ടുകിട്ടുന്നതിനായി ഉടമ പല പ്രാവശ്യം പോലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും വാഹനം അവിടെ കാണാനായില്ല.

Update: 2020-09-17 19:43 GMT

ജാംനഗര്‍: ക്രിമിനല്‍ കേസില്‍ പിടിച്ചെടുത്ത കാര്‍ ഭാര്യക്ക് ഉപയോഗിക്കാന്‍ നല്‍കിയതിന്‌ ഗുജറാത്തിലെ ജാംനഗര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് കലവാഡ് പോലീസ് സ്റ്റേഷനില്‍ പി.എസ്.ഐ ആയിരുന്ന എസ് പി റഡാഡിയയെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് ശ്വേത ശ്രീമലി ഉത്തരവിട്ടു. മദ്യം കടത്തുന്നതിനിടെ പിടികൂടിയ കാറാണ് എസ്‌ഐയുടെ ഭാര്യ സവാരിക്ക് ഉപയോഗിച്ചത്. ഇതിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പിടിച്ചെടുത്ത കാറ് വിട്ടുകിട്ടുന്നതിനായി ഉടമ പല പ്രാവശ്യം പോലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും വാഹനം അവിടെ കാണാനായില്ല. ഇതിനെ കുറിച്ചു ചോദിച്ചപ്പോഴെല്ലാം പോലീസുകാര്‍ പോകാന്‍ പറയുകയായിരുന്നു ചെയ്തത്. പിന്നീടുള്ള അന്വേഷണത്തിലാണ് കാര്‍ എസ്‌ഐയുടെ ഭാര്യ ഉപയോഗിക്കുന്നതായി അറിഞ്ഞത്. അതോടെ ഇതിന്റെ വീഡിയോ പകര്‍ത്തി. ഇത് പ്രചരിച്ചതോടെയാണ് എസ്‌ഐക്കെതിരേ നടപടിയുണ്ടായത്. 

Tags:    

Similar News