അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

Update: 2022-07-08 08:40 GMT

തിരുവനന്തപുരം: മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നതിന്റെയും തെക്കു മഹാരാഷ്ട്രാ തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയുള്ള ന്യുനമര്‍ദ്ദ പാത്തിയുടെയും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി നില്‍ക്കുന്ന ചക്രവാതചുഴിയുടെയും ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതേ കാലാവസ്ഥ അഞ്ച് ദിവസം മാറ്റമില്ലാതെ തുടരാനും സാധ്യതയുണ്ട്.