തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളക്കാര്‍ഡ് ഉടമകളുടെ ഭക്ഷ്യധാന്യവിഹിതം രണ്ട് കിലോ വര്‍ധിപ്പിച്ചു. ഡിസംബറില്‍ വെള്ളക്കാര്‍ഡുകാര്‍ക്ക് അഞ്ച് കിലോയാണ് ലഭിച്ചിരുന്നത്. ഈ മസം അത് ഏഴ് കിലോ ആയി. നവംബറില്‍ നാല് കിലോ ധാന്യമാണ് ലഭിച്ചിരുന്നത്.
നീല, വെള്ള കാര്‍ഡുകാര്‍ക്ക് സ്‌പെഷ്യല്‍ അരി നല്‍കിയിരുന്നത് നിര്‍ത്തിവച്ചിരുന്നത് പുനാരംഭിക്കാന്‍ തീരുമാനിച്ചു. മൂന്ന് കിലോ സ്‌പെഷ്യല്‍ അരിയാണ് ലഭിക്കുക.
മറ്റ് കാര്‍ഡുകാരുടെ കാര്യത്തില്‍ മാറ്റങ്ങളില്ല.
കൊവിഡ് ലോക്ക് ഡോൗണിനുശേഷം റേഷന്‍ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. റേഷന്‍ വാങ്ങാത്ത 17.2 ലക്ഷം കുടുംബങ്ങളാണ് സംസ്ഥാനത്തുള്ളത്. 85 ശതമാനം കുടുംബങ്ങളാണ് കഴിഞ്ഞ മാസം റേഷന്‍ വാങ്ങിയത്.