വെസ്റ്റേണ്‍ യൂനിയന്‍ അഫ്ഗാനിസ്താനിലേക്കുള്ള മണി ട്രാന്‍സ്ഫര്‍ സര്‍വീസ് പുനരാരംഭിച്ചു

Update: 2021-09-03 04:47 GMT

കാബൂള്‍: ഏതാനും ആഴ്ചകളായി നിര്‍ത്തിവച്ചിരുന്ന പണം കൈമാറ്റ സര്‍വീസ് വെസ്റ്റേണ്‍ യൂനിയന്‍ പുനരാരംഭിച്ചു. താലിബാന്‍ സേന കാബൂള്‍ പിടിച്ചതിനു പിന്നാലെയാണ് പണം കൈമാറ്റം നിര്‍ത്തിവച്ചത്. സപ്തംബര്‍ 2 മുതലാണ് സര്‍വ്വീസ് ആരംഭിക്കുക.

ലോകത്തെ 200 രാജ്യങ്ങളില്‍ നിന്ന് അഫ്ഗാനിലേക്കും തിരിച്ചം പണം കൈമാറ്റം ചെയ്യാനാവുമെന്ന് കമ്പനി ട്വീറ്റ് ചെയ്തു.

സപ്തംബര്‍ 3 മുതതല്‍ 17ാം തിയ്യതി വരെ പണം അയക്കുന്നതിന് സര്‍വീസ് ചാര്‍ജ്ജ് ഒഴിവാക്കിയിട്ടുണ്ട്.

ഈ ആഴ്ച അഫ്ഗാനിലെ ബാങ്കുകള്‍ തുറന്നിട്ടുണ്ട്. പണം കൈമാറ്റം ഇത് സുഗമമാക്കും.

മാനുഷിക പരിഗണന വച്ച് സഹായം നല്‍കാനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനമാണ് സര്‍വീസ് പുനരാരംഭിക്കാനുള്ള ആത്മവിശ്വാസം നല്‍കിയതെന്ന് വെസ്റ്റേണ്‍ യൂനിയന്‍ മണിട്രാന്‍സ്ഫര്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ഫരാഹ് പറഞ്ഞു.

Tags: