വിന്‍ഡീസ് ഇതിഹാസം എവേര്‍ട്ടന്‍ വീക്‌സ് വിടവാങ്ങി

Update: 2020-07-02 12:40 GMT

കിങ്‌സ്റ്റണ്‍: വെസ്റ്റ്ഇന്‍ഡീസ് ഇതിഹാസ താരം എവേര്‍ട്ടണ്‍ വീക്‌സ് അന്തരിച്ചു. 95 വയസ്സായിരുന്ന എവേര്‍ട്ടണ്‍ വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. കരീബിയന്‍ ക്രിക്കറ്റിന്റെ സ്ഥാപകന്‍ എന്നാണ് വീക്‌സ് വിശേഷിക്കപ്പെടുന്നത്. കരീബിയന്‍ ക്രിക്കറ്റിലെ പ്രശ്‌സതരായ ത്രീഡബ്ല്യൂസിലെ താരമാണ് വീക്‌സ്. 1948 മുതല്‍ 58 വരെയാണ് വീക്‌സ് കരീബിയന്‍സിനായി കളിച്ചത്. 4455 റണ്‍സാണ് വീക്‌സിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ സമ്പാദ്യം. 15 സെഞ്ചുറികള്‍ നേടിയ വീക്‌സിന്റെ ഉയര്‍ന്ന സ്‌കോര്‍ 207 ആണ്. തുടര്‍ച്ചയായി അഞ്ച് ഇന്നിങ്‌സുകളില്‍ വീക്‌സ് സെഞ്ചുറി നേടിയിരുന്നു. ക്ലൈവ് വാല്‍കോട്ട്, ഫ്രാങ്ക് വോറെല്‍ എന്നിവരാണ് ത്രീ ഡബ്ല്യൂസിലെ മറ്റ് രണ്ട് താരങ്ങള്‍ . രണ്ട് പേരും നേരത്തെ മരണപ്പെട്ടിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കരബിയന്‍ ക്രിക്കറ്റിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച താരമാണ് വീക്‌സ്. 





Tags:    

Similar News