കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ അംഗവും തൃണമൂല്‍ എംഎല്‍എയും നടിയുമായ ദേബശ്രീ റോയി രാജിവച്ചു. പത്തുവര്‍ഷത്തോളം ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയ പാര്‍ട്ടിക്ക് ദേബശ്രീ നന്ദി അറിയിച്ചു.
''ഇന്നുമുതല്‍ തൃണമൂലുമായുള്ള ബന്ധം വിച്ഛേദിക്കുകയeണ്. പ്രത്യേകിച്ച് പാര്‍ട്ടി പദവികളൊന്നും വഹിക്കാത്തതുകൊണ്ട് അത് രാജിവച്ചൊഴിയേണ്ടതില്ല. റെഡ്ഢിഗില്‍ ഞാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി എംഎല്‍എയാണ്. എല്ലാ കടമകളില്‍ നിന്നും എന്നെ മോചിപ്പിക്കുകയാണ്. പാര്‍ട്ടിയോട് എനിക്ക് നന്ദിയുണ്ട്''- തന്റെ വിടവാങ്ങല്‍ക്കുറിപ്പില്‍ അവര്‍ എഴുതി.
കഴിഞ്ഞ ദിവസങ്ങളില്‍ ഏകദേശം 20ഓളം മന്ത്രിമാരും എംഎല്‍എമാരുമാണ് തൃണമൂലില്‍ നിന്ന് രാജിവച്ചത്. സൗരവ് അധികാരി, ധനമന്ത്രി അമിത് മിത്ര, ഭൂമി മന്ത്രി അബ്ദുല്‍ രാച്ചാക് മൊല്ല, കൃഷി മന്ത്രി പൂര്‍ണേന്ദ്ു ബസു തുടങ്ങിയവരാണ് രാജിവച്ചവരില്‍ പ്രമുഖര്‍.
ബംഗാളില്‍ മിക്കവാറും മണ്ഡലങ്ങളിലും ഇത്തവണ ത്രികോണ മല്‍സരമാണ്. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ഇടത് സഖ്യം, ബിജെപി സഖ്യം തുടങ്ങിയവരാണ് പ്രധാന കക്ഷികള്‍. കോണ്‍ഗ്രസ് സഖ്യത്തില്‍ ഉള്‍പ്പെട്ട ഇടത്കക്ഷികള്‍ 92 സീറ്റില്‍ മല്‍സരിക്കുന്നു. കഴിഞ്ഞ നിയമസഭയില്‍ കോണ്‍ഗ്രസ് 45 സീറ്റിലാണ് വിജയിച്ചത്. എന്നാല്‍ കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് രണ്ട സീറ്റുകൊണ്ട് തൃപ്തിപ്പെട്ടു. ബിജെപിക്ക് 18 സീറ്റ് കിട്ടി.
ബംഗാളിലെ 294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29വരെയാണ് നടക്കുന്നത്. മെയ് 2ന് ഫലം പ്രഖ്യാപിക്കും.
