പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്: മമത ബാനര്‍ജി നന്ദിഗ്രാമില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

Update: 2021-03-10 08:57 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ മേധാവിയുമായ മമത ബാനര്‍ജി നന്ദിഗ്രാം മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച്ു. മാര്‍ച്ച് 5ാം തിയ്യതി പുറത്തുവിട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മമത, നന്ദിഗ്രാമില്‍ നിന്ന് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇതുവരെ മമത, ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്നാണ് മല്‍സരിച്ചിരുന്നത്. നന്ദിഗ്രാം സമരവുമായി ബന്ധപ്പെട്ട് മമതയുടെ തിരിച്ചുവരവിന് കളമൊരുക്കിയ പ്രദേശമാണ് മിഡ്‌നാപ്പൂര്‍ ജില്ലയിലെ നന്ദിഗ്രാം.

അതേസമയം നന്ദിഗ്രാമം മണ്ഡലത്തെ ബിജെപിയും തൃണമൂലം തമ്മിലുള്ള രാഷ്ട്രീയപ്പോരാട്ടമായ മാറ്റാനാണ് ബിജെപിയുടെ ശ്രമം. മുന്‍ തൃണമൂല്‍ നേതാവും മമതയുടെ വലംകയ്യുമായിരുന്ന മുന്‍ മന്ത്രി സുവേന്ദു അധികാരിയായിരിക്കും മമതയുടെ എതിരാളിയെന്ന് ബിജെപി നേരത്തെത്തന്നെ പ്രഖ്യാപിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് നേരത്തെ പുറത്തുവിട്ടിരുന്നു.

മമതയെ 50,000 വോട്ടുകള്‍ക്ക് തോല്‍പ്പിക്കുമെന്നാണ് സുവേന്ദു അധികാരി അവകാശപ്പെട്ടിരുന്നത്.

മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളായാണ് ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 30 ന് മമത സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും.

Tags: