ബംഗാളില്‍ നക്‌സല്‍ബാരിയിലെ തേയില ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം

Update: 2023-01-09 04:04 GMT

ഡാര്‍ജിലിങ്: പശ്ചിമബംഗാളിലെ നക്‌സല്‍ബാരി രത്‌ഖോല മേഖലയിലെ കാഞ്ചന്‍ജംഗ തേയില ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. ഞായറാഴ്ച രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്. മൂന്നുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു. അഗ്‌നിശമന സേനയുടെ മൂന്ന് യൂനിറ്റുകളെത്തിയാണ് തീയണച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറി തൊഴിലാളികള്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെടുകയും അണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, തീ നിയന്ത്രണവിധേയമാവാതെ വന്നതോടെയാണ് അഗ്‌നിശമന സേനയെ വിവരമറിയിച്ചത്. സംഭവത്തില്‍ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. തീപ്പപിടിത്തത്തിന്റെ കാരണം ഉടന്‍ കണ്ടെത്തുമെന്ന് ഫയര്‍ ഓഫിസര്‍ അജിത് ഘോഷ് പറഞ്ഞു.

Tags: