പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ്: തൃണമൂല്‍ നേതാവിന്റെ കാറ് ബിജെപി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു
ഡാര്‍ജലിങ്: തൃണമൂല്‍ കോണ്‍ഗ്രസ് യുവ മോര്‍ച്ച നേതാവിന്റെ കാറ് ശനിയാഴ്ച രാത്രി ഡാര്‍ജിലിങ്ങില്‍ തല്ലിത്തകര്‍ത്തു. തൃണമൂല്‍ നേതാക്കള്‍ നല്‍കുന്ന വിവരമനുസരിച്ച് പാര്‍ട്ടിയുടെ ഡാര്‍ജിലിങ് ജില്ല യുവ മോര്‍ച്ച പ്രസിഡന്റ് കുന്തള്‍ റോയിയുടെ കാറാണ് ബിജെപിയില്‍പ്പെട്ട അക്രമിസംഘം തല്ലിത്തകര്‍ത്തത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പേപ്പറുകള്‍ പലതും കാണാനില്ല. ബിജെപിയുടെ ഗുണ്ടകളാണ് സംഭവത്തിനു പിന്നിലെന്ന് റോയി പറഞ്ഞു.
ബിജെപി ആരോപണം നിഷേധിച്ചു.
ഇത്തരം നടപടികളില്‍ ബിജെപി വിശ്വസിക്കുന്നില്ലെന്നും തൃണമൂലിനുള്ളിലെ ആഭ്യന്തര പ്രശ്‌നമാണ് ഇപ്പോഴത്തെ അനിഷ്ട സംഭവങ്ങള്‍ക്കു പിന്നിലെന്നും ബിജെപി ഡാര്‍ജിലിങ് ജില്ല ജന. സെക്രട്ടറി രാജു ഷാ പറഞ്ഞു.
എട്ട് ഘട്ടമായി നടക്കുന്ന ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ശനിയാഴ്ചയാണ് പൂര്‍ത്തിയായത്.