പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയില്‍ സ്ഫോടനം: നാല് മരണം; നാല് പേര്‍ക്ക് പരിക്ക്

Update: 2020-11-19 10:26 GMT

മാള്‍ഡ: പശ്ചിമബംഗാളില്‍ പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ബംഗാളിലെ മാള്‍ഡ ജില്ലയിലെ സൂജാപൂരിലാണ് സംഭവം. ഇന്ന് രാവിലെ 11 മണിയോടെയാണ് സ്ഫോടനം നടന്നത്.

കൊല്ലപ്പെട്ട നാല് പേരും ഫാക്ടറിയിലെ തൊഴിലാളികളാണ്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലീസും അഗ്‌നിശമന സേനാ വിഭാഗവും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ ഇരു സേനാ സേനാംഗങ്ങളും അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ഉയര്‍ന്ന് പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകട കാരണം വ്യക്തമല്ല.