തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുതുവല്‍സര സമ്മാനം. സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും ഈ മാസം മുതല്‍ 100 രൂപ വര്‍ധിപ്പിച്ചു. നിലവില്‍ 1,400 രൂപയാണ് നല്‍കുന്നത്. അതാണ് 1,500 രൂപയാവുക. സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്ഷന് വാങ്ങുന്ന 49.44 ലക്ഷം പേരും ക്ഷേമപെന്ഷന് വാങ്ങുന്ന 10.88 ലക്ഷം പേരുമുണ്ട്.
നവംബര്‍ മാസം തന്നെ പെന്ഷന് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നലിവിലുള്ളതിനാല് ഉത്തരവ് നടപ്പാക്കാനായില്ല.
സുരക്ഷാ പെന്ഷന് ഇടത് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ വലിയ പങ്ക് വഹിച്ചിരുന്നു.