മാക്കൂട്ടം അതിര്‍ത്തിയില്‍ ഈ ആഴ്ചയും വാരാന്ത്യ ലോക്ഡൗണ്‍; യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍

Update: 2021-08-13 03:41 GMT

കണ്ണൂര്‍: മാക്കൂട്ടം അതിര്‍ത്തിയില്‍ ഈ ആഴ്ചയും വാരാന്ത്യ ലോക്ഡൗണ്‍ തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ചികിത്സ ആവശ്യങ്ങള്‍ക്കുള്ള അടിയന്തര യാത്രകള്‍ക്ക് മാത്രമായിരിക്കും അതിര്‍ത്തി കടക്കാന്‍ അനുവാദം. തലശ്ശേരി സബ് കലക്ടര്‍ കുടക് ജില്ലാ അധികൃതരുമായി ആശയ വിനിമയം നടത്തിയിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അതിര്‍ത്തിയിലെ വരാന്ത്യ ലോക്ഡൗണ്‍ തുടരും.




Tags: