കർണാടകയിൽ ഇന്ന് മുതൽ വാരാന്ത്യ കർഫ്യൂ

വെള്ളി രാത്രി 10 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണി വരെയാണ്​ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്.

Update: 2022-01-07 03:54 GMT

ബം​​ഗ്ലൂരു: കോവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് കർണാടകയിൽ ഇന്ന് മുതൽ വാരാന്ത്യ കർഫ്യൂ. വെള്ളി രാത്രി 10 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണി വരെയാണ്​ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെ രാത്രി കർഫ്യൂ പ്രഖ്യാപിച്ചതിനു പുറമെയാണിത്.

ഓഫീസുകൾ തിങ്കൾ മുതൽ വെള്ളി വരെ അഞ്ചു ദിവസം മാത്രമായി പ്രവൃത്തി ദിവസങ്ങൾ ചുരുക്കിയിട്ടുണ്ട്. മാളുകൾക്കും ഷോപ്പിങ് കോംപ്ലക്സുകൾക്കും തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം. വാരാന്ത്യങ്ങളിൽ മദ്യ ഷോപ്പുകളും അടച്ചിടും.

ശനി, ഞായർ ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി ബിബിഎംപി ബസുകൾ സർവീസ് നടത്തില്ല. അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെട്ടവരെ മാത്രമേ ബസ്സുകളിൽ അനുവദിക്കുകയുള്ളൂ. ജനുവരി ആറു മുതൽ രണ്ടാഴ്ചത്തേക്കാണ്​ ആദ്യഘട്ടത്തിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്.

Tags:    

Similar News