കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാല ഡിഗ്രി കോഴ്‌സുകള്‍ പരിചയപ്പെടുത്താന്‍ ഒരു വെബ്‌സൈറ്റ്

Update: 2020-07-13 07:39 GMT

കോഴിക്കോട്: കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകളുടെ കീഴിലെ ഡിഗ്രി കോഴ്‌സ് പരിചയപ്പെടുത്തുന്ന www.darsanam.org/college-courses വെബ്‌സൈറ്റ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്‌സ് കോളജ് സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെയും കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗീകാരത്തോടെ കാളാണ്ടിതാഴത്ത് എജ്യുക്കേഷണല്‍ ഗൈഡന്‍സ് സെന്ററിന്റെയും സഹകരണത്തോടെയാണ് വെബ്‌സൈറ്റ് നിര്‍മിച്ചത്.

കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍ എന്നീ അഞ്ച് ജില്ലകളിലായി 262 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളും 33 അറബിക് കോളജുകളും കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലും കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായി 77 കോളജുകള്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുമുണ്ട്. ഈ കോളജുകളിലെ കോഴ്‌സുകളുടെ വിവരങ്ങളാണ് വെബ് സൈറ്റിലുള്ളതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിന്‍സന്റ് അറക്കല്‍, പ്രൊഫ വര്‍ഗീസ് മാത്യു, കെ.കെ.കാവ്യ, സി.എച്ച്.സജീവ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.