വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത : കാലാവസ്ഥ വകുപ്പ്

Update: 2025-10-05 11:13 GMT

തിരുവനന്തപുരം: വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ മഴയുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്. മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള ലക്ഷദ്വീപ് മേഖലയിൽ ഇന്നും നാളെയും കടലിൽ ഇറങ്ങാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Tags: