കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ വ്യാപക നാശനഷ്ടം

Update: 2025-09-30 06:15 GMT

ന്യൂഡല്‍ഹി:  കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ വ്യാപക നാശനഷ്ടം. ഗുജറാത്തിന്റെ പല ഭാഗങ്ങളും കനത്ത മഴയില്‍ മുങ്ങി. വല്‍സാദ്, നവ്‌സാരി ജില്ലകളിലെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കല്യാണ്‍പൂരിനെ ദ്വാരകയിലെ പോര്‍ബന്ദറുമായി ബന്ധിപ്പിക്കുന്ന സംസ്ഥാനപാത വെള്ളത്തില്‍ മുങ്ങി.

മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലെ എട്ടുജില്ലകളിലായി 3,050 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 29 വരെ ഉണ്ടായ മഴയും വെള്ളപ്പൊക്കവും മൂലം 104 പേര്‍ മരിച്ചു. നന്ദേഡിലാണ് ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത്, 28 പേര്‍ക്കാണ് അവിടെ ജീവന്‍ നഷ്ടമായത്.

മറാത്ത്വാഡയില്‍ 2,701 കിലോമീറ്റര്‍ വരെ റോഡുകള്‍ തകര്‍ന്നു, 1,504 പാലങ്ങള്‍ തകര്‍ന്നു. 1,064 സ്‌കൂളുകള്‍, 352 കേന്ദ്രങ്ങള്‍, 58 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയും തകര്‍ന്നുവെന്നാണ് റിപോര്‍ട്ടുകള്‍. കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 15ന് മണ്‍സൂണ്‍ പിന്‍വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: