പട്ടാളയൂനിഫോം ധരിച്ചു; പ്രധാനമന്ത്രിയുടെ ഓഫിസിന് പ്രയാഗ് രാജ് ജില്ലാ കോടതിയുടെ നോട്ടിസ്

Update: 2022-02-03 06:21 GMT

പ്രയാഗ്‌രാജ്; ഇന്ത്യന്‍ സൈന്യത്തിന്റെ യൂനിഫോ ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട കേസില്‍ പ്രയാഗ് രാജ് കോടതി പ്രധാനമന്ത്രിക്ക് നോട്ടിസ് അയച്ചു. കശ്മീര്‍ സന്ദര്‍ശനത്തിനിടയിലാണ് പ്രധാനമന്ത്രി കരസേനയുടെ യൂനിഫോം ധരിച്ചത്.

സിആര്‍പിസി 156(3) അനുസരിച്ച് അഭിഭാഷകനായ നാഥ് പാണ്ഡെയാണ് പ്രധാനമന്ത്രിക്കെതിരേ പരാതി നല്‍കിയത്. ഐപിസി 140 അനുസരിച്ച് സൈനികരല്ലാത്തവര്‍ കരസേന, നാവികസേന, വ്യോമസേന യൂനിഫോം ധരിക്കുന്നത് കുറ്റകരമാണ്.

അതേസമയം തന്റെ അധികാരപരിധിയില്ലാത്തതിനാല്‍ ഈ ഹരജി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 2021 ഡിസംബറില്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് ജില്ലാ ജഡ്ജ് നളിന്‍ കുമാര്‍ ശ്രീവാസ്തവ പ്രധാനമന്ത്രിയുടെ ഓഫിസിന് നോട്ടിസ് അയച്ചത്. 

Tags: