ഈ യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന് ഞങ്ങള്‍ തീരുമാനിക്കും: ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഖാസിം ഗാരിബാബാദി

Update: 2026-03-10 06:47 GMT

തെഹ്‌റാന്‍: ഈ യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഖാസിം ഗാരിബാബാദി.

യുഎസിന്റെയും ഇസ്രായേലിന്റെയും ആസൂത്രണം പരാജയപ്പെട്ടുവെന്നും അവരുടെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ യുദ്ധം ലോകത്തിന്റെ ഊര്‍ജ്ജ വിതരണത്തെയും ആഗോള സമ്പദ്വ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയും ഇസ്രായേലും വെടിനിര്‍ത്തല്‍ സംബന്ധിച്ച് സംസാരിക്കുകയാണെങ്കില്‍, വീണ്ടും ആക്രമണം നടത്തില്ലെന്ന് ഉറപ്പ് നല്‍കുകയും അവരുടെ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: