നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെന്ന് നിശ്ചയിക്കാനുള്ള അവകാശം നമുക്ക്; യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് ഇറാന്‍

Update: 2026-02-09 11:10 GMT

തെഹ്റാന്‍: രാജ്യം യുറേനിയം സമ്പുഷ്ടീകരണം ഒരിക്കലും അവസാനിപ്പിക്കില്ലെന്നും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് നിശ്ചയിക്കാനുള്ള അവകാശം നമുക്കാണുള്ളതാണെന്നും ഇറാന്‍ വിദേശ കാര്യമന്ത്രി അബ്ബാസ് അരാഘ്ചി. അമേരിക്കയെ ഇറാന് വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിന്റെ സൈനിക വിന്യാസം ഇറാനെ ഭയപ്പെടുത്തുന്നില്ലെന്നും അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കണിന്റെ വരവിനെ പരാമര്‍ശിച്ച് മന്ത്രി വ്യക്തമാക്കി.

പുതുക്കിയ ആണവ ഉടമ്പടികളില്‍ ഗൗരവപൂര്‍ണമായ നിലപാടാണോ യുഎസിനുള്ളതെന്നും അരാഘ്ചി പറഞ്ഞു. മാത്രമല്ല തന്ത്രപ്രധാന പങ്കാളികളായ ചൈനയും റഷ്യയുമായി ഇറാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: