വയനാട്; 45 ന് മുകളിലുള്ളവര്‍ക്കുള്ളവര്‍ക്ക് വാക്‌സിനേഷന് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 8260 ഡോസ് കോവിഷീല്‍ഡ് വാക്സിനും 3510 ഡോസ് കോവാക്സിനും നിലവില്‍ സ്റ്റോക്കുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോവിഷീല്‍ഡ് വാക്സിന്‍ 6000 ഡോസും സ്റ്റോക്കുണ്ട്

Update: 2021-05-25 12:08 GMT

കല്‍പ്പറ്റ: 45 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ മെയ് 27 ന് (വ്യാഴം) ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ നടക്കും. ഓണ്‍ലൈന്‍ വഴിയാണ് ബുക്കിംഗ്. ഇന്ന് (ബുധന്‍) രാവിലെ 11 മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സ്ലോട്ടുകള്‍ ലഭ്യമായിരിക്കും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള്‍, കല്‍പ്പറ്റ, മീനങ്ങാടി, പനമരം, തരിയോട്. പൊരുന്നന്നൂര്‍, മേപ്പാടി, പുല്‍പ്പള്ളി എന്നിവിടങ്ങളിലാണ് കുത്തിവയ്പ് നടക്കുക.

ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 8260 ഡോസ് കോവിഷീല്‍ഡ് വാക്സിനും 3510 ഡോസ് കോവാക്സിനും നിലവില്‍ സ്റ്റോക്കുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോവിഷീല്‍ഡ് വാക്സിന്‍ 6000 ഡോസും സ്റ്റോക്കുണ്ട്. ജില്ലയില്‍ മെയ് 24 വരെ 2,08,312 പേര്‍ കോവിഡ് വാക്സിന്‍ ആദ്യ ഡോസും 76,534 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരില്‍ 12,149 പേര്‍, മുന്നണി പ്രവര്‍ത്തകരില്‍ 10,848 പേര്‍, 18 നും 44 നും ഇടയില്‍ പ്രായമുള്ളവരില്‍ 1,059 പേര്‍, 45 നും 60 നും ഇടയില്‍ പ്രായമുള്ളവരില്‍ 93,188 പേര്‍, 60 നു മുകളില്‍ പ്രായമുള്ളവരില്‍ 91,068 പേര്‍ എന്നിങ്ങനെയാണ് ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം.

Tags:    

Similar News