വയനാട്ടില്‍ പഞ്ചായത്ത് മെംബര്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2022-06-22 04:51 GMT

കല്‍പ്പറ്റ: വയനാട്ടില്‍ പഞ്ചായത്ത് മെംബറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ നാലാം വാര്‍ഡായ ചിത്രമൂലയിലെ മെംബര്‍ ശശിധരനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള ഷെഡിലാണ് തൂങ്ങി മരിച്ച നിലയില്‍ രാത്രി 11 മണിയോടെ മൃതദേഹം കണ്ടത്.

കമ്പളക്കാട് പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പഞ്ചായത്തിലെ പ്രതിപക്ഷ നേതാവാണ് ശശിധരന്‍. മരണകാരണം വ്യക്തമല്ലെന്ന് പോലിസ് അറിയിച്ചു. ഇയാള്‍ക്ക് സാമ്പത്തിക ബാധ്യതകളുണ്ടെന്നാണ് വിവരം. ഭാര്യ: അനിത. മക്കള്‍: വിജയ്, അജയ്.

Tags: