വയനാട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

Update: 2021-10-17 02:50 GMT

മാനന്തവാടി: വെള്ളമുണ്ട സ്വദേശിയായ യുവാവ് ഖത്തറില്‍ മരിച്ചു. കട്ടയാട് കോക്കടവ് പരേതനായ തിണ്ടന്‍ അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ അസീസ് (41) ആണ് ഇന്നലെ രാത്രി ഹൃദയാഘാതം മൂലം മരിച്ചത്.

ഭാര്യ: നജ്മത്ത്. മക്കള്‍: അസ്‌ന സറിന്‍, ഹബീബ്. മാതാവ്: പരേതയായ ആയിഷ.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. 

Similar News