വയനാട് മേപ്പാടി മുണ്ടകൈ മലയില്‍ ഉരുള്‍പൊട്ടല്‍; രണ്ട് വീടുകള്‍ തകര്‍ന്നു; ആളപായമില്ല

Update: 2020-08-07 05:34 GMT

കല്‍പ്പറ്റ: മേപ്പാടി മുണ്ടകൈ മലയില്‍ ഉരുള്‍പൊട്ടല്‍. രണ്ട് വീടുകള്‍ തകര്‍ന്നിട്ടുണ്ടെങ്കിലും ആളപായമില്ല. ഇന്നു പുലര്‍ച്ചെയാണ് മല വെള്ളപ്പാച്ചിലില്‍ ഉരുള്‍ പൊട്ടിയത്. കഴിഞ്ഞ രണ്ടു ദിവസമായി അതി തീവ്ര മഴയാണ് പ്രദേശത്ത് പെയ്യുന്നത്. ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നതുകൊണ്ട് ആളുകളെ നേരത്തെ മാറ്റി പാര്‍പ്പിച്ചിരുന്നു. ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ പ്രദേശത്തെത്തിയിട്ടുണ്ട്.  

Tags: