വയനാട് മെഡിക്കല്‍ കോളജ്: ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കണമെന്ന് കാംപസ് ഫ്രണ്ട്
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജ് ആരംഭിക്കാമെന്ന സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം വെറും വാഗ്ദാനത്തിലൊതുങ്ങരുതെന്ന് കാംപസ് ഫ്രണ്ട് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ഷഹാദ ടി.
കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രിന്‍സിപ്പളിന്റെയും 115 അധ്യാപകരുടെയും 25 അനധ്യാപകരുടെയും അടക്കം 140 തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നു. പ്രിന്‍സിപ്പളിനെയും നിയമിച്ചു. എന്നാല്‍ മറ്റ് അധ്യാപക നിയമനങ്ങളൊന്നും നടന്നിട്ടില്ല. കോളജിനുവേണ്ട സൗരക്യങ്ങളും ഒരുക്കിയിട്ടില്ല. ഈ അവസരത്തില്‍ ഈ വര്‍ഷം അഡ്മിഷന്‍ നടത്തണമെങ്കില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങണം. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും കാണുന്നില്ല.
അതുകൊണ്ട് അധ്യാപക, അനധ്യാപക പോസ്റ്റിലേക്ക് നിയമം നടത്തി ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഉണ്ടാക്കി അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കണമെന്ന് ഷഹീദ ആവശ്യപ്പെട്ടു.