വെള്ളക്കരം ഓണ്‍ലൈന്‍ വഴി; ഉത്തരവ് മരവിപ്പിച്ചു

Update: 2023-02-08 15:59 GMT

തിരുവനന്തപുരം: വാട്ടര്‍ ചാര്‍ജ് ഓണ്‍ലൈനായി സ്വീകരിക്കുന്നതിനായി കഴിഞ്ഞ ജനുവരി 25 ന് പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ച് വാട്ടര്‍ അതോറിറ്റി. ഓണ്‍ലൈന്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാട്ടര്‍ ചാര്‍ജ് ഓണ്‍ലൈനായി അടയ്ക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ് മരവിപ്പിച്ചത്. വാട്ടര്‍ അഥോറിറ്റി നല്‍കുന്ന സൗകര്യങ്ങളിലും സേവനങ്ങളിലും മുന്‍പുള്ള സ്ഥിതി തുടരുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

Tags: