ന്യൂഡല്‍ഹി: കുടിവെള്ളത്തിന്റെ വിലയിൽ ഒരു രൂപ കുറവ്. ജിഎസ്ടി നിരക്കിലെ ഇളവിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേയുടെ തീരുമാനം. ഒരു ലിറ്റര്‍ വെള്ളത്തിന് പകരം 15 രൂപയ്ക്ക് പകരം 14 രൂപയും 500 എംഎല്‍ കുപ്പിക്ക് 10 രൂപയ്ക്ക് പകരം ഒമ്പത് രൂപയുമാണ് ഇനി ഈടാക്കുക. സെപ്തംബർ 22 ാം തീയതി മുതൽ നിലവിൽ വരും.
അതേ സമയം, വന്ദേഭാരത് ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം വീതം സൗജന്യമായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷനിലുകളിലും ട്രെയിനുകളിലും വില്‍ക്കുന്ന എല്ലാ കുപ്പിവെള്ളത്തിനും വിലക്കിഴിവ് ബാധകമാണ്.