ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 2391.04 അടിയില്‍ എത്തിയത്തോടെയാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്.
കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് 2396.85 അടിയില്‍ എത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും 2397.85 ല്‍ എത്തിയാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.