വയനാട് പുഴകളില്‍ ജലനിരപ്പ് ഉയരുന്നു: കബനി കരകവിഞ്ഞു

മാനന്തവാടി വള്ളിയൂര്‍ക്കാവ് പ്രദേശത്ത് കബനി നദി കരകവിഞ്ഞ് നിരവധി വിടുകളില്‍ വെള്ളം കയറി

Update: 2020-08-06 14:17 GMT

മാനന്തവാടി: വയനാട് ജില്ലയിലെ പുഴകളില്‍ ജലനിരപ്പ് ഉയരുന്നു. കബനി നദി പലയിടങ്ങളിലും കരകവിഞ്ഞാണ് ഒഴുകുന്നത്.



മാനന്തവാടി വള്ളിയൂര്‍ക്കാവ് പ്രദേശത്ത് കബനി നദി കരകവിഞ്ഞ് നിരവധി വിടുകളില്‍ വെള്ളം കയറി.




വ്യാഴാഴ്ച്ച വൈകിട്ട് നാലുമണിക്ക് വയനാട് ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ഇപ്രകാരമാണ്. മാനന്തവാടി (മാനന്തവാടി പുഴ)- 7.2. ബാവലി (കാളിന്ദി പുഴ)- 2.85 . കെളോത്ത്കടവ് പനമരം പുഴ)- 7. 51. കാക്കവയല്‍ (കാരാപ്പുഴ)- 2.34. മുത്തങ്ങ (നൂല്‍പ്പുഴ)- 5.00 .പനമരം (പനമരം പുഴ) -7.10





 



Tags:    

Similar News