പെരിങ്ങല്‍ക്കൂത്ത് ഡാമിലെ ജലനിരപ്പ് ഉടന്‍ റെഡ് അലര്‍ട്ട് ലെവലിലെത്തും; ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍

പാറക്കടവ്, പുത്തന്‍വേലിക്കര ,പറവൂര്‍ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Update: 2020-08-06 17:13 GMT

കൊച്ചി: പെരിങ്ങല്‍ക്കൂത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് ലെവലില്‍ എത്തി. ബന്ധപെട്ട പഞ്ചായത്തുകള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഉടന്‍ റെഡ് അലര്‍ട്ട് ലെവലിലെത്തും.പാറക്കടവ്, പുത്തന്‍വേലിക്കര ,പറവൂര്‍ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും  അധികൃതര്‍ അറിയിച്ചു.കനത്ത മഴയുടെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ ഇതുവരെ ആറ് ക്യാംപുകള്‍ തുറന്നു.

    കോതമംഗലം താലൂക്കില്‍ അഞ്ചും കൊച്ചി താലൂക്കില്‍ ഒന്നും ക്യാംപുകള്‍ തുറന്നു. കൊച്ചി താലൂക്കിലെ ക്യാംപില്‍ 32 കുടുംബങ്ങളാണുള്ളത്. ആകെ 54 ആളുകളുണ്ട്. 24 പുരുഷന്മാരും 27 സ്ത്രീകളും 3 കുട്ടികളും ക്യാംപിലുണ്ട്. കോതമംഗലം താലൂക്കിലെ ക്യാംപില്‍ 40 കുടുംബളില്‍ നിന്നും 92 പേരാണുള്ളത്. 38 പുരുഷന്മാരും 42 സ്ത്രീകളും 12 കുട്ടികളും 2 ഭിന്നശേഷിക്കാരും ക്യാമ്പിലുണ്ട്. 4 ജനറല്‍ ക്യാംപുകളും 60 വയസിനു മുകളില്‍ ഉള്ളവര്‍ക്കായി രണ്ട് ക്യാംപുകളുമാണുള്ളത്.എറണാകുളം പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും പൂര്‍ണ തോതില്‍ ഉയര്‍ത്തിയതായും അധികൃതര്‍ വ്യക്തമാക്കി.




Tags: